Around us

എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ; എം കെ സ്റ്റാലിന്റെ ട്വീറ്റ്

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. എന്റെ സഹോദരൻ പിണറായി വിജയന് ആശസകൾ നേരുന്നു എന്നാണ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.

കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും അശ്രാന്ത പരിശ്രമവും തുല്യതയിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും ജനങ്ങളെ നയിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു
സ്റ്റാലിന്‍

ഇന്ന് മൂന്നരയോടെയാണ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് . തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മെയ് ഏഴിനായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ സത്യപ്രതിജ്ഞചെയ്തത് . പത്തുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഡിഎംകെ തമിഴ്‌നാട്ടിൽ അധികാരം നേടിയത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരേ ദിവസമായിരുന്നു വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT