Around us

നുപുര്‍ ശര്‍മ്മക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നബി വിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ശേഷമാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊല്‍ക്കത്ത പൊലീസാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസ്.

ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും ഏക കാരണം നൂപുര്‍ ശര്‍മയാണ്. രാജ്യത്തോട് നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിന് ടി.വി. ചാനലില്‍ പോയി ചര്‍ച്ച ചെയ്തു എന്നും കോടതി ചോദിച്ചു.

മതങ്ങളോട് ഇക്കൂട്ടര്‍ക്ക് പ്രതിബദ്ധതയില്ലെന്നും പ്രകോപനപരമായ സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഉദയ്പൂരിലെ കൊലപാതകത്തിന് പിന്നിലെ കാരണവും നൂപുര്‍ ശര്‍മയാണെന്നും കോടതി വിമര്‍ശിച്ചു.

തനിക്കെതിരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ എല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തനിക്ക് ജീവന് ഭീഷണിയുണ്ട്, അതുകൊണ്ട് പല സംസ്ഥാനങ്ങളിലേക്കും പോയി ഈ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ചാണ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT