അമിത് ഷാ  
Around us

ഇനി വ്യക്തികളേയും ഭീകരരായി പ്രഖ്യാപിക്കാം; യുഎപിഎ ഭേദഗതി ലോക്‌സഭയില്‍ പാസായി

THE CUE

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍ അധികാരം നല്‍കുന്ന യുഎപിഎ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 288 എംപിമാര്‍ ബില്ലിന് അനുകൂലിച്ചപ്പോള്‍ എട്ട് പേര്‍ മാത്രമാണ് എതിരായി വോട്ട് ചെയ്തത്. കോണ്‍ഗ്രസ്, ആര്‍എസ്പി, സിപിഐഎം എംപിമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മുസ്ലീം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എഐഎംഐഎം എംപിമാരായ അസദുദ്ദീന് ഒവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സ് എംപി ഖദ്‌റുദ്ദീന്‍ അജ്മല്‍ എന്നിവരാണ് എതിര്‍വോട്ടുകള്‍ ചെയ്തത്. പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചിട്ടും ബില്‍ പാസാക്കുകയായിരുന്നു.

സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഭീകരവാദത്തില്‍ പെടുത്താനുള്ള വ്യവസ്ഥകളാണ് മുന്‍പ് യുഎപിഎ നിയമത്തില്‍ ഉണ്ടായിരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ വ്യക്തികളെ ഭീകരന്‍മാരായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം ലഭിക്കും. ഭീകരവാദം സംശയിക്കപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഇതോടെ നീങ്ങി. വ്യക്തികളേയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തി നടപടികള്‍ സ്വീകരിക്കും. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ ഇല്ലാതെ കണ്ടുകെട്ടാനുള്ള അധികാരം എന്‍ഐഎയ്ക്ക് ലഭിക്കും. ഭീകരപ്രവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ അന്വേഷണ അധികാരം താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് വിട്ടുനല്‍കാനും ഭേദഗതി ചെയ്ത നിയമം അധികാരം നല്‍കും.

വോട്ടെടുപ്പിനിടെ ബിജെപിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി.

ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനമാണ് യുഎപിഎ ബില്‍ ഭേദഗതി. പൗരന്റെ മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ക്ക് ഇത്തരം കരിനിയമങ്ങള്‍ വഴിവെക്കും.
അസദുദ്ദീന്‍ ഒവൈസി

യുഎപിഎ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്ന് ഒവൈസി ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസിന് യുഎപിഎ നിയമത്തിന്റെ ഉത്തരവാദത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. 2008ല്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരരുതെന്ന് പറഞ്ഞിരുന്നു. ഈ നിയമത്തിന്റെ പേരില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലാകുമ്പോള്‍ മാത്രമേ അവര്‍ പഠിക്കൂ. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് മുസ്ലീംങ്ങള്‍ക്ക് എതിരായിരുന്നു. അതുതന്നെയാണ് ബിജെപി ചെയ്യുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT