Around us

'ലോകമേ തറവാട്' കലാപ്രദര്‍ശനം ഡിസംബര്‍ 31 വരെ തുടരാന്‍ സര്‍ക്കാര്‍ അനുമതി

ആലപ്പുഴയില്‍ നടന്നുവരുന്ന 'ലോകമേ തറവാട് ' കലാപ്രദര്‍ശനം ഡിസംബര്‍ 31 വരെ തുടരാന്‍ സര്‍ക്കാര്‍ അനുമതി. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രദര്‍ശനത്തില്‍ മലയാളികളായ 267 ആര്‍ട്ടിസ്റ്റുകളുടെ കലാരചനകളാണ് ഏഴു ഗ്യാലറികളിലായി ഒരുക്കിയിരിക്കുന്നത്.

പി എ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ആലപ്പുഴയില്‍ നടന്നുവരുന്ന 'ലോകമേ തറവാട് ' കലാപ്രദര്‍ശനം ഒരു മാസത്തേക്കു കൂടി തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. ഇതിനകം തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ച പ്രദര്‍ശനത്തില്‍ മലയാളികളായ 267 ആര്‍ട്ടിസ്റ്റുകളുടെ കലാരചനകളാണ് ഏഴു ഗ്യാലറികളിലായി ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്തനായ ആര്‍ട്ടിസ്റ്റ് ശ്രീ.ബോസ് കൃഷ്ണമാചാരിയാണ് ഈ പ്രദര്‍ശനത്തിന്റെ ക്വുറേറ്റര്‍.

മഹാകവി വള്ളത്തോളിന്റെ 'ലോകമേ തറവാട് ' എന്ന പ്രയോഗമാണ് ടൂറിസം - സാംസ്‌കാരിക വകുപ്പുകളുടെ സഹായത്തോടെ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഈ കലാപ്രദര്‍ശനത്തിന്റെ അടിസ്ഥാന തീം. ലോകം ഒത്തുചേര്‍ന്ന് കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന സന്ദര്‍ഭത്തില്‍ ഈ ആശയത്തിന് രാഷ്ട്രീയമായും സാംസ്‌കാരികമായും സവിശേഷപ്രാധാന്യമുണ്ട്.

ലോക ടൂറിസം ഭൂപടത്തില്‍ 'കിഴക്കിന്റെ വെനീസ് 'എന്ന് കീര്‍ത്തിയുള്ള ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകത്തിന് അധികമുതല്‍ക്കൂട്ടായി ഈ കലാ പ്രദര്‍ശനം മാറിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം, ആര്‍ട്ടിസ്റ്റുകളുടെ അഭ്യര്‍ത്ഥന കൂടി മാനിച്ചു കൊണ്ടാണ് ടൂറിസം വകുപ്പ് പ്രദര്‍ശനം നീട്ടാനുള്ള അനുമതി നല്‍കുന്നത്. കേരളത്തിന്റെ കലാവിഷ്‌ക്കാര വൈവിധ്യങ്ങളുടെ വര്‍ത്തമാനം ലോകത്തിനു മുന്നില്‍ തുറന്നു വെക്കുന്ന ഈ അവസരം കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT