Around us

അനുശ്രീ വോട്ട് ചോദിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം, Local Body Election Result 2020

നടി അനുശ്രീ വോട്ട് ചോദിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റു. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്.

റിനോയ് വര്‍ഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണ്ണ വിശ്വാസമെനിക്കുണ്ടെന്ന് പ്രചരണത്തിനിടെ അനുശ്രീ പറഞ്ഞിരുന്നു.

റിനോയ് വര്‍ഗീസിന് 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സി.പി.എം സ്ഥാനാര്‍ത്ഥി എം.ആര്‍.മധു 411 വോട്ടുകള്‍ നേടിയാണ് ഇവിടെ വിജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കലിന് 400 വോട്ടുകള്‍ ലഭിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT