Around us

ത്രിശങ്കുവില്‍ കൊച്ചി കോര്‍പ്പറേഷന്‍; വിമതര്‍ നിര്‍ണ്ണായകം

കൊച്ചി കോര്‍പ്പറേഷനില്‍ അനിശ്ചിതത്വം. 74 ഡിവിഷനുകളില്‍ 33 എണ്ണം ഇടതുമുന്നണി നേടി. 30 സീറ്റുകളില്‍ യു.ഡി.എഫിനാണ് വിജയം. അഞ്ചിടത്ത് ബി.ജെ.പി വിജയിച്ചു.

കോര്‍പ്പറേഷന്‍ ഭരണത്തില്‍ വിമതരുടെ തീരുമാനം നിര്‍ണായകമായിരിക്കുമെന്നാണ് സൂചന. രണ്ട് കോണ്‍ഗ്രസ് വിമതരും മുസ്ലിംലീഗിന്റെയും എല്‍.ഡി.എഫിന്റെയും ഓരോ റിബലുകളും വിജയിച്ചിട്ടുണ്ട്.

കലൂര്‍ സൗത്ത് ഡിവിഷനില്‍ നറുക്കെടുപ്പ് നടത്തും. മെഷീന്‍ തകരാര്‍ കാരണം കുന്നുംപുറം ഡിവിഷനില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെ ആയിരത്തിന് മുകളില്‍ യു.ഡി.എഫിന് ലീഡുണ്ട്.

മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.വേണുഗോപാലിന്റെ തോല്‍വി യു.ഡി.എഫിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയായിരുന്നു. ഒരു വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് തോറ്റത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT