Around us

സിനിമ ടിക്കറ്റുകള്‍ക്ക് ഇന്ന് മുതല്‍ വിലയേറും; ജിഎസ്ടിക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വിനോദ നികുതിയും 

THE CUE

സിനിമ ടിക്കറ്റുകള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കുകയായിരുന്നു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ളവയ്ക്ക് 8.5 ശതമാനവും നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം (ഇ ടിക്കറ്റിങ്)നിലവില്‍ വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ടതില്ല.

ജിഎസ്ടി അടയ്ക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് തൊട്ടടുത്ത മാസം മൂന്നാം തിയ്യതിക്കകം തുക തദ്ദേശ സ്ഥാപനത്തില്‍ അടയ്ക്കുകയാണ് വേണ്ടത്. ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ സിനിമാ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചിരുന്ന വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയത്. എന്നാല്‍ ജനുവരി ഒന്നുമുതല്‍ സിനിമ ടിക്കറ്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറച്ചു. ഈ സാഹചര്യത്തില്‍ മുന്‍പ് പിരിച്ചിരുന്ന വിനോദ നികുതി പുനസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് 10% വരെ വിനോദ നികുതി ഏര്‍പ്പെടുത്തുന്നതിന് നിയമഭേദഗതി കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരെ ചലച്ചിത്ര രംഗത്തെ സംഘടനകള്‍ എതിര്‍പ്പറയിച്ച് രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടു. ഇതോടെയാണ് 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പ്രേക്ഷകര്‍ക്ക് അധികഭാരമുണ്ടാകാത്ത വിധത്തില്‍ നികുതി ഏര്‍പ്പെടുത്തുന്നുവെന്നാണ് സര്‍ക്കാര്‍ വാദം.

എന്തുകൊണ്ട് വലിയ മത്തി കിട്ടുന്നില്ല? | Dr. Grinson George Interview

'The Hit Detective'; ആഗോളതലത്തിൽ 9.1 കോടി നേട്ടവുമായി 'പെറ്റ് ഡിറ്റക്ടീവ്'

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

SCROLL FOR NEXT