Around us

ലൈഫ് മിഷന്‍ കോഴ സര്‍ക്കാര്‍ അറിവോടെയെന്ന് ചെന്നിത്തല, തോമസ് ഐസക് 'കോഴസാക്ഷി'യെന്നും പ്രതിപക്ഷനേതാവ്

ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴവിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് റെഡ് ക്രസ്റ്റന്റ് കരാര്‍ നല്‍കിയത്. കോഴ നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍. ഇടപാട് മുഖ്യമന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ്.

'ലൈഫ് മിഷന്‍' ഇടപാടില്‍ ഒരു കോടി രൂപയല്ല നാലേകാല്‍ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ പറഞ്ഞെന്നും രമേശ് ചെന്നിത്തല. ധനകാര്യമന്ത്രി പറയുന്നു, എനിക്കും ഇത് അറിയാമായിരുന്നു എന്ന്. തട്ടിപ്പ് നടന്നു എന്ന് അറിഞ്ഞിട്ട് അദ്ദേഹം ആദ്യം ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായിരുന്നില്ലേ. അദ്ദേഹം അത് ചെയ്തില്ല, എന്തുകൊണ്ട് അറിയിച്ചില്ല. കോഴ സാക്ഷിയെന്നാണ് തോമസ് ഐസക്കിനെ വിശേഷിപ്പിക്കേണ്ടത്. ഈ മന്ത്രിയാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ വിടുന്നതെന്നും ചെന്നിത്തല. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. കോഴ ഇടപാട് നടന്നിട്ട് അറിഞ്ഞിട്ടും അറിയിക്കാതിരുന്ന ആള്‍ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലില്‍ എങ്ങനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല.

സംസ്ഥാന സര്‍ക്കാരിന് ഉപകരാറില്‍ ബന്ധമില്ല എന്ന് പറഞ്ഞത് തെറ്റാണ്. ലൈഫ് മിഷന്‍ ചെയര്‍മാനായിരിക്കുന്ന മുഖ്യമന്ത്രി നേരത്തെ എന്ത് കൊണ്ട് ഫയല്‍ കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഫയല്‍ വിളിപ്പിച്ചത് പ്രഹസനമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT