Around us

എല്‍ഡിഎഫിന്റെ അവിശ്വാസത്തെ ബിജെപി പിന്തുണച്ചു; കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കുകയായിരുന്നു. 52 അംഗ നഗരസഭയില്‍ 22 വീതം അംഗങ്ങളാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഉള്ളത്. 52 അംഗങ്ങളില്‍ 29 പേര്‍ പ്രമേയത്തെ അനൂകൂലിച്ചു. ഒരു വോട്ട് അസാധുവായി.

എട്ട് സീറ്റുള്ള ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ വിപ്പ് നല്‍കിയതോടെ തന്നെ യു.ഡി.എഫിന് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.

പ്രമേയം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരം യു.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു. കോട്ടയത്ത് ഈരാറ്റുപേട്ടയ്ക്ക് പിന്നാലെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമാകുന്നത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ 21 സീറ്റ് യു.ഡി.എഫ്, 22 സീറ്റ് എല്‍.ഡി.എഫ് എട്ട് സീറ്റ് ബി.ജെ.പി എന്നായിരുന്നു കക്ഷി നില.

കോണ്‍ഗ്രസ് വിമതയായി വിജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് അംഗബലം 22 ആകുകയായിരുന്നു. ടോസില്‍ യു.ഡി.എഫിനെ ഭാഗ്യം തുണയ്ക്കുകയും ബിന്‍സി ചെയര്‍പേഴ്‌സണാകുകയും ചെയ്തിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT