Around us

അനധികൃതക്വാറി പൂട്ടല്‍ ഉത്തരവ് മണിക്കൂറുകള്‍ക്കകം അട്ടിമറിച്ച് സര്‍ക്കാര്‍; വനം ചട്ടം ലംഘിക്കുന്ന പാറമടകള്‍ക്കെതിരായ നടപടി പിന്‍വലിച്ചു

THE CUE

വനം ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ അടച്ചുപൂട്ടണമെന്ന മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഉത്തരവ് മണിക്കൂറുകള്‍ക്കകം അട്ടിമറിച്ച് സര്‍ക്കാര്‍. ഇടുക്കിയില്‍ അനധികൃത ഖനനം നടത്തുന്ന അഞ്ച് കൂറ്റന്‍ പാറമടകള്‍ക്ക് നല്‍കിയ സ്റ്റോപ് മെമോ ജില്ലാ ജിയോളജി അധികൃതര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും അടച്ചുപൂട്ടണമെന്നായിരുന്നു മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്.

വനാതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്ററിനുള്ളിലാണോ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ക്വാറി ഉടമകളോടും വനംവകുപ്പിനോടും ആരാഞ്ഞ് വിശദീകരണം തേടിയ ശേഷം സ്‌റ്റോപ് മെമ്മോ നല്‍കിയാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അനധികൃത ക്വാറികള്‍ അടച്ചുപൂട്ടാനുള്ള നടപടി അട്ടിമറിച്ചതും വൈകിപ്പിച്ചതും നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്ന് ആരോപണമുയരുന്നുണ്ട്.

ഭരണകക്ഷിയിലെ ഉന്നത നേതാവിന്റെ മകന് ബിനാമി പങ്കാളിത്തമുള്ള ഗ്രൂപ്പിന് അനധികൃതക്വാറികളുണ്ടെന്നും അയാള്‍ ഉള്‍പ്പെടെയുള്ള ക്വാറി ഉടമകള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടതിവിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ ജിയോളജി വകുപ്പ് ഡയറക്ടറെ അറിയിച്ചിരുന്നു. ക്വാറികളുടെ അതിര്‍ത്തി വ്യക്തമാക്കുന്ന ഭൂപടം നല്‍കാന്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ ആവശ്യപ്പെട്ടത് വിവാദമാകുകയും ചെയ്തു. ഇതിനേത്തുടര്‍ന്നാണ് വനം ചട്ടം ലംഘിച്ചുള്ള ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് ഡയറക്ടര്‍ ഉത്തരവിട്ടത്.

വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നടത്തുന്നതിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി വേണം. കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 23 മേഖലകളുണ്ട്. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയില്ലാതെ 300ല്‍ ഏറെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 13 വന്‍കിട അനധികൃത ക്വാറികള്‍ ഇത്തരത്തില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT