Around us

ബാലഭാസ്‌കറിന്റെ പേര് സ്വര്‍ണ്ണകടത്തുകാര്‍ക്കൊപ്പം വരുന്നത് വേദനിപ്പിക്കുന്നു, അപകീര്‍ത്തിപ്പെടുത്തരുതെന്ന് ലക്ഷ്മി 

THE CUE

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളുമായി അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബന്ധമില്ലെന്ന് ഭാര്യ ലക്ഷ്മി ബാലഭാസ്‌കര്‍. സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷ്മി ഇത് നിഷേധിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ ചില പ്രാദേശിക പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്ന ഇവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നതല്ലാതെ മറ്റ് ബന്ധമില്ലെന്നും ലക്ഷമി വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്തുകാരുടെ പേരിനൊപ്പം ബാലഭാസ്‌കറിന്റെ പേര് മാധ്യമങ്ങളില്‍ വരുന്നത് അപകീര്‍ത്തികരമാണ്. വേദനയുണ്ടാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും ലക്ഷ്മി അഭ്യര്‍ത്ഥിക്കുന്നു

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

SCROLL FOR NEXT