Around us

വ്യക്തി ബന്ധത്തിന്റെ പേരില്‍ തൃക്കാക്കരയില്‍ ഉമയ്ക്കായി പ്രചാരണത്തിന് ഇറങ്ങില്ല: കെ.വി തോമസ്

വ്യക്തി ബന്ധത്തിന്റെ പേരില്‍ തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ.വി തോമസ്. വ്യക്തി ബന്ധവും രാഷ്ട്രീയവും രണ്ടാണ്. സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞതിന് ശേഷം പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമാക്കാമെന്നും കെ.വി തോമസ്.

കെ.വി തോമസിന്റെ വാക്കുകള്‍

കുടുംബ ബന്ധവും രാഷ്ട്രീയവും രണ്ടാണ്. ഉമയും പി.ടിയും എന്റെ കുടുംബത്തിലെ അംഗത്തെ പോലെയാണ്. പക്ഷേ ഇത് തെരഞ്ഞെടുപ്പാണ്. അതിനൊരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്.

ഉമയും പി.ടി തോമസുമായിട്ടുള്ള ബന്ധം കേവലം രാഷ്ട്രീയമായ ബന്ധമല്ല. അതിനപ്പുറത്തുള്ള ബന്ധമാണ്. തെരഞ്ഞെടുപ്പില്‍ എതെങ്കിലും ഒരു വ്യക്തിയുടെ ഖ്യാതിയല്ലല്ലോ. ഞാനും കുറേ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തയാളാണ്.

ഏറ്റവും അവസാനം പി.ടി തോമസും ഞാനും കൂടി കൈകോര്‍ത്ത് പിടിച്ചാണ് അരൂരില്‍ പോയത്. എനിക്ക് വേണമെങ്കില്‍ പി.ടി തോമസ് നയിച്ചുവെന്ന് പറയാം. അങ്ങനെയല്ല പറഞ്ഞത്. ഞാനു പി.ടിയും കൂടിയാണ് മുന്നോട്ട് കൊണ്ടു പോയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT