Around us

'ഞാന്‍ സുധാകരനോട് പറഞ്ഞു ഈ ബ്രിഗേഡ് പണി അവസാനിപ്പിക്കണം എന്ന്'; പിന്നെ ആക്രമണത്തിന്റെയൊരു പെയ്ത്തായിരുന്നു; കെ.വി തോമസ്

കെ.പി.സി.സി പ്രസിഡന്റാണ് ബ്രിഗേഡ് പണി അവസാനിപ്പിക്കണം, അത് ഗുണം ചെയ്യില്ല എന്ന് കെ.സുധാകരനോട് പറഞ്ഞിരുന്നെന്ന് കെ.വി തോമസ്. ബ്രിഗേഡ് വെച്ച് ആളുകളെ ചീത്ത പറയുകയും ആക്രമിക്കുകയും ചെയ്യുകയാണ്. ഓരോ സന്ദര്‍ഭങ്ങളിലായി രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയേയും എല്ലാം ആക്രമിച്ചിട്ടുണ്ട്. ബ്രിഗേഡ് പണി വേണ്ട എന്ന് പറഞ്ഞപ്പോള്‍ തന്റെ കൂടെ വര്‍ഷങ്ങളായിട്ടുള്ള ആളാണ് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നാണ് കെ. സുധാകരന്‍ പറഞ്ഞതെന്നും കെ.വി തോമസ് ദ ക്യുവിനോട് പറഞ്ഞു.

കെ.വി തോമസിന്റെ വാക്കുകള്‍

ഞാന്‍ നേരത്തെ സുധാകരനോട് പറഞ്ഞിരുന്നു, തന്റെ ഈ ബ്രിഗേഡ് പണി അവസാനിപ്പിക്കണം എന്ന്. ഈ ബ്രിഗേഡ് വെച്ച് ആളുകളെ ചീത്ത പറയുകയാണ്. അത് വല്ലാത്തൊരു അറ്റാക്കാണ്. എന്നെ മാത്രമല്ല ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഓരോ സന്ദര്‍ഭങ്ങളിലായി സുധാകരന്റെ ബ്രിഗേഡ് അറ്റാക്ക് ചെയ്തിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റാണ് ബ്രിഗേഡ് നിനക്ക് ഗുണം ചെയ്യില്ല എന്നാണ് സുധാകരനോട് പറഞ്ഞത്. 'എന്റെ കൂടെ വര്‍ഷങ്ങളായിട്ടുള്ള ആളാണ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു'.

പിന്നീടുണ്ടായത് ഈ അറ്റാക്കിന്റെയൊരു പെയ്ത്താണ്. സുധാകരന്‍ തന്നെ എനിക്കെതിരായ അറ്റാക്ക് തുടങ്ങി. ഞാന്‍ മുക്കുവ കുടിലില്‍ ജനിച്ചയാളാണ്. എന്നെ തിരുത തോമയെന്ന് വിളിച്ചിട്ടുണ്ട്. അതിന് ഞാനൊന്നും പറഞ്ഞിട്ടില്ല.

മുക്കുവ കുടിലില്‍ നിന്ന് വന്നയാളാണ് എന്ന് പറയുമ്പോള്‍ എന്നെ അല്ല അറ്റാക്ക് ചെയ്യുന്നത്. ഒരു സമൂഹത്തെയാണ്. പിന്നെ എന്റെ അസറ്റിനെ കുറിച്ച് സുധാകരന് എന്താ പറയാന്‍ പറ്റുക. നാല് പ്രാവശ്യം എന്റെ അസറ്റിനെ കുറിച്ച് അന്വേഷിച്ചതാ.

സി.ബി.ഐയും സംസ്ഥാന ഏജന്‍സിയും പാര്‍ലമെന്റും എന്റെ ആസ്തിയെ കുറിച്ച് അന്വേഷിച്ചതാണ്. അന്നൊന്നും കണ്ടെത്താത്ത കാര്യങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണ് സുധാകരന് തോന്നുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എന്റേത് അന്വേഷിച്ചോട്ടെ സുധാകരന്റെ കൂടി അന്വേഷിക്കണം എന്ന്.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നില്‍

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT