Around us

പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി; കെ.വി ശശികുമാര്‍ പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം മുന്‍ നഗരസഭാംഗവും റിട്ടയര്‍ഡ് അധ്യാപകനുമായ കെ.വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍.

പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്.

ഇയാളെ റിമാന്‍ഡ് ചെയ്തു. ആറ് കേസുകളായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചാണ് ശശികുമാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കേസ് അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മ പറയുന്നത്.

ശശികുമാറിനെതിരായ പരാതികള്‍ സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചിരുന്നെന്നും ഇതിന്റെ തെളിവുകള്‍ പൊലീസിന് നല്‍കിയിരുന്നെന്നും പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.

കെ.വി ശശികുമാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014 ലും 2019ലും രക്ഷിതാക്കളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നുവെന്നും കൂട്ടായ്മ പറയുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT