Around us

കുവൈത്ത് യാത്രക്കാര്‍ക്ക് കൊറോണയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധം; ഇല്ലെങ്കില്‍ തിരിച്ചയക്കും

കോറൊണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കുവൈത്തിയിലേക്കുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഈ മാസം 8 മുതല്‍ യാത്രചെയ്യുന്നവര്‍ കൊറോണയില്ലെന്ന സാക്ഷ്യപത്രം കൈവശം വെയ്ക്കണം.ഈ രേഖ കൈയ്യിലില്ലാത്തവരെ അതേ വിമാനത്തില്‍ തിരിച്ചയക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുവൈത്ത് എംബസി അംഗീകരിച്ച ആരോഗ്യകേന്ദ്രങ്ങളിലെ സാക്ഷ്യപത്രമാണ് കൈവശമുണ്ടായിരിക്കേണ്ടത്. കോഴിക്കോടും കൊച്ചിയിലും മംഗലാപുരത്തും ഇത്തരം ആരോഗ്യകേന്ദ്രങ്ങളുണ്ട്. ഇവയുടെ പേര് വിവരങ്ങള്‍ ജിസിസിഎച്ച്എംസി വെബ്‌സൈറ്റിലുണ്ട്.

കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിലിപൈന്‍സ്, ബംഗ്ലാദേശ്, സിറിയ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ജ്ജിയ, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരും സര്‍ട്ടിഫിക്കറ്റ് കരുതണം. ഇത് കൈവശമില്ലാതെ എത്തിക്കുന്ന യാത്രക്കാരെ തിരിച്ചയക്കുന്നതിനൊപ്പം എയര്‍ലൈന്‍സിന് പിഴ ചുമത്തുമെന്നും കുവൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ യാത്രാ തീയതി മാറ്റാനുള്ള സൗകര്യം എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തി. ഏഴ് ദിവസത്തിനുള്ളിലുള്ള ഏത് തിയതിയിലേക്കും യാത്ര മാറ്റാന്‍ കഴിയും. ഉംറ വിസയ്ക്കും ടൂറിസ്റ്റ് വിസയും സൗദിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT