Around us

ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ല; രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ പൊള്ളത്തരമെന്ന് ഖുശ്ബു

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മുൻ മഹിള കോൺഗ്രസ്സ് അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിതാ നേതാക്കളെ എപ്പോഴും അടിച്ചമർത്താനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ഇതാണ് താൻ പാർട്ടി വിടാനുള്ള കാരണമെന്നും ഖുശ്ബു പറഞ്ഞു.

വനിതാ നേതാക്കളെ കണക്കിലെടുക്കാത്ത നേതാവാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങൾ എല്ലാം പൊള്ളത്തരമാണെന്നും ഖുശ്‌ബു ആരോപിച്ചു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് വിജയ സാധ്യത മുന്നിൽക്കണ്ടല്ല. ബിജെപി ടിക്കറ്റിൽ തമിഴ്‌നാട്ടിൽ താൻ വമ്പിച്ച വിജയം നേടുമെന്നും ഖുശ്‌ബു പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് ഖുശ്ബു മത്സരിക്കുന്നത്. ചേപ്പോക്കില്‍ നിന്ന് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബിജെപിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്. ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂര്‍, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നല്‍കുകയായിരുന്നു.

ചേപ്പോക്കില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് മാസത്തോളം ഖുശ്‌ബു അവിടെ പ്രചരണവും നടത്തിയിരുന്നു. അതേസമയം പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ പിന്തുണയ്ക്കുമെന്നും ഖുശ്ബു ചേപ്പോക്ക് നഷ്ടമായതിനെ തുടര്‍ന്ന് പ്രതികരിച്ചിരുന്നു

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT