Around us

വനിതാ ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധം,കുഞ്ഞില മാസിലമണി പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് വനിതാ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലമണി കസ്റ്റഡിയില്‍. മൂന്നാമത് വനിതാ ചലച്ചിത്രോത്സവത്തില്‍ നിന്ന് തന്റെ ചിത്രം തഴഞ്ഞതായി കുഞ്ഞില മാസിലമണി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ.കെ രമയെ പിന്തുണച്ചും മുദ്രാവാക്യം മുഴക്കിയ കുഞ്ഞിലമാസില മണിയെ കസബ പൊലീസെത്തി കസ്റ്റഡിലെടുക്കുകയായിരുന്നു. പൊലീസ് ക്രൂരമായാണ പെരുമാറിയതെന്ന് കസ്റ്റഡിയിലെടുക്കവേ കുഞ്ഞില. ഫെസ്റ്റിവല്‍ വേദിയിലെ കസേരയില്‍ കുത്തിയിരുന്നായിരുന്നു കുഞ്ഞില മാസിലമണിയുടെ പ്രതിഷേധം.

ടി.പി ചന്ദ്രശേഖരനെ സിപിഎം കൊന്നതാണെന്നും പിണറായി വിജയന്‍ കള്ളം പറയുന്ന മുഖ്യമന്ത്രിയാണെന്നും, മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായി യോഗ്യനല്ലെന്നും പൊലീസ് കസ്റ്റഡിയിലെടുക്കവേ കുഞ്ഞില മാസിലമണി.

ഫ്രീഡംഫൈറ്റ് എന്ന ആന്തോളജിയിലെ തന്റെ ചിത്രം ഒഴിവാക്കിയതിനെ കുറിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോട് വേദിയിലെത്തി ചോദിക്കുന്ന വീഡിയോ കുഞ്ഞില പ്രതിഷേധത്തിന് മുമ്പ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നു. ആരുടെയും ചിത്രം മാറ്റിനിര്‍ത്തിയിട്ടില്ലെന്നായിരുന്നു കുഞ്ഞിലയുടെ ആരോപണത്തില്‍ അക്കാദമിയുടെ വിശദീകരണം.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT