Around us

മന്ത്രി റിയാസിനെ വിളിച്ചിരുന്നു, കുടുംബസമേതം സിനിമ കാണുമെന്ന് പറഞ്ഞു; കുഞ്ചാക്കോ ബോബന്‍

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍.

പൊതു സുഹൃത്ത് വഴി റിയാസുമായി സംസാരിച്ചു. അദ്ദേഹം ഇതിനെ നല്ല രീതിയില്‍ കണക്കാക്കുമെന്നും സിനിമ കുടുംബ സമേതം പോയി കാണുമെന്നുമാണ് പറഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

ന്നാ താന്‍ കേസ് കൊട് ചിത്രത്തിന്റെ റിലീസിംഗ് പോസ്റ്ററില്‍ വന്ന പരസ്യവാചകമാണ് സോഷ്യല്‍ മീഡിയയില്‍ വിവാദമായത്. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന പരസ്യവാചകമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

ഇതിന് പിന്നാലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ടല്ല സിനിമ ചെയ്തിട്ടുള്ളതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. വിമര്‍ശനങ്ങളെ ക്രിയാത്മകമായാണ് കാണുന്നതെന്ന് മന്ത്രി റായാസും അഭിപ്രായപ്പെട്ടിരുന്നു.

'എന്റെ ഒരു പൊതു സുഹൃത്ത് വഴി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസുമായി സംസാരിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ പ്രസ് മീറ്റിന് ശേഷമാണ് സംസാരിച്ചത്. അദ്ദേഹം ഇതിനെ ഏറ്റവും നല്ല രീതിയില്‍ കണക്കാക്കുകയും സിനിമയെ സിനിമയായി കാണുകയും മറ്റു കാര്യങ്ങളെ ആ രീതിയില്‍ കാണുകയും ചെയ്യുന്ന ആളാണ്. കുടുംബ സമേതം സിനിമ കാണും എന്ന് പറഞ്ഞ ഒരു വ്യക്തികൂടിയാണ്. അദ്ദേഹം മാത്രമല്ല, ഭരണപക്ഷത്തിരിക്കുന്ന മറ്റു പല സുഹൃത്തുക്കളുമെനിക്കുണ്ട്. അതില്‍ മന്ത്രിമാരും എംഎല്‍എമാരും ഒക്കെയുണ്ട്. എല്ലാവരും സിനിമ കുടുംബ സമേതം കാണാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരാണ്,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT