Around us

മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം നല്ലത്, ലീഗില്ലാതായാല്‍ കീഴടക്കുക ആലപ്പുഴ മോഡല്‍ വര്‍ഗീയവാദികള്‍: കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും മുസ്ലിം ലീഗ് എം.എല്‍.എ കുഞ്ഞാലിക്കുട്ടി. വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയ ദാര്‍ഢ്യം നല്ലതാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

കെ റെയില്‍ പദ്ധതി പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് വേണം നടപ്പിലാക്കാന്‍. കൃത്യമായി ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മറുപടി ഉണ്ടായാല്‍ പ്ദധതിയെ ആരും എതിര്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ലീഗില്ലാതായാല്‍ ആ ഇല്ലായ്മയെ കീഴടക്കുക, ആലപ്പുഴ മോഡല്‍ വര്‍ഗീയതിയില്‍ ഊന്നിയ രാഷ്ട്രീയം പറയുന്നവരാകും. മതേതര നിലപാടില്‍ ഒത്തുതീര്‍പ്പ് ചെയ്യാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നും ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രഡിറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മുസ്ലിം ലീഗിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെ്ത്തി. മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ലീഗിനെ വിമര്‍ശിച്ചത്. തീവ്രവാദ സംഘടനകളുടെ മുദ്രാവാക്യം ലീഗ് ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് പിണറായി പറഞ്ഞത്.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT