Around us

'ജോലിക്കാരനൊപ്പം ബോസ്', അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി; കുനാല്‍ കമ്രയുടെ ട്വീറ്റ് വൈറല്‍

ചര്‍ച്ചയായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായി മുകേഷ് അംബാനിയെയും പരിഹസിച്ചുകൊണ്ടുള്ളതാണ് ട്വീറ്റ്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന അറേബ്യന്‍ കഥയെ ആസ്പദമാക്കി മോദിയുടെയും അംബാനിയുടെയും മോര്‍ഫ് ചെയ്ത ചിത്രമാണ് കുനാല്‍ കമ്ര പങ്കുവെച്ചത്.

ജോലിക്കാരനൊപ്പം ബോസ് എന്ന കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രത്തില്‍ മോദി അത്ഭുതവിളക്കില്‍ നിന്ന് വന്ന ഭൂതത്തിന്റെ രൂപത്തിലാണ്, മുകേഷ് അംബാനി അലാവുദ്ദീന്റെ രൂപത്തിലും. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യം അംബാനിക്കും അദാനിക്കും തീറെഴുതി നല്‍കുകയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പങ്കുവെച്ചിരിക്കുന്ന ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തെയും കുനാല്‍ കമ്ര വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രതിഷേധത്തിനിടയില്‍ യോഗ ചെയ്യുന്ന മോദിയുടെ ചിത്രമായിരുന്നു ഭാരത് ബന്ദിനിടെ കുനാല്‍ കമ്ര പങ്കുവെച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതിന് നന്ദി എന്നായിരുന്നു ട്വീറ്റില്‍ കുറിച്ചത്. സുപ്രീംകോടതിക്കെതിരെ ട്വീറ്റ് ചെയ്തു എന്നതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടികളും കുനാല്‍ കമ്ര നേരിടുന്നുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റ്.

Kunal Kamra's New Tweet Against Modi And Mukesh Ambani

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT