Around us

104.8 മന്‍കീ ബാത്ത് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി അല്ല, പെട്രോള്‍ വിലയാണ്; ട്രോളി കുനാല്‍ കമ്ര, ഏറ്റെടുത്ത് ട്വിറ്ററും

മുംബൈ: തുടര്‍ച്ചയായുള്ള പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെ വിമര്‍ശിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര. പെട്രോളിന്റെയും ഡീസലിന്റെയും വില പല സംസ്ഥാനങ്ങളിലും നൂറ് കടന്നതിന് പിന്നാലെയാണ് കുനാല്‍ കമ്ര പരിഹസിച്ച് രംഗത്ത് എത്തെത്തിയത്.

'' 104.8 മന്‍ കീ ബാത്ത് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി അല്ല, മുംബൈയിലെ പെട്രോളിന്റെ വിലയാണ്,'' എന്നാണ് കുനാല്‍ കമ്ര പറഞ്ഞത്. നിരവധി പേരാണ് കുനാല്‍ കമ്രയുടെ ട്വീറ്റ് ഏറ്റെടുത്ത് മുന്നോട്ട് വന്നത്.

ഇതൊക്കെയാണ് അച്ഛേ ദിന്‍ കുനാല്‍ ബ്രോ, ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ നമ്മള്‍ ദേശവിരുദ്ധരാകും, പെട്രോള്‍ വില ആയിരം ആയാല്‍ പോലും എന്റെ സൈക്കിളില്‍ ഫുള്‍ ടാങ്കുണ്ടാകും, എന്നിട്ട് ഞാന്‍ മോദിജിക്ക് തന്നെ വോട്ട് ചെയ്യും, രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊക്കെ എന്ത് പറ്റി, തുടങ്ങിയ കമന്റുകള്‍ എഴുതിയാണ് കുനാല്‍ കമ്രയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സൈക്കിളോടിക്കുന്ന അക്ഷയ് കുമാറിന്റെ ഫോട്ടോയും കമന്റുകളായി വരുന്നുണ്ട്.

അതേസമയം മുംബൈ സര്‍ക്കാര്‍ ടാക്‌സ് കുറയ്ക്കാത്തതുകൊണ്ടാണ് വില കൂടുന്നത് എന്ന് പറയുന്നവരുമുണ്ട്. തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ദ്ധനവ് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മെയ് നാലിന് ശേഷം 31 തവണയാണ് ഇന്ധനവില വര്‍ദ്ധിച്ചത്. മുംബൈയിലെ പെട്രോള്‍ വില മെട്രോ നഗരങ്ങളിലുടനീളമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ഫിലിം ക്രിട്ടിക്സ് അവാർഡ് 2025: മോഹൻലാൽ മികച്ച നടൻ, എക്കോ മികച്ച ചിത്രം,ഡൊമിനിക്ക് അരുൺ സംവിധായകൻ

'റെക്കോർഡുകൾ തകർക്കാനുള്ളത്'; ഇൻഡസ്ട്രി ഹിറ്റ് നേട്ടത്തിന് പിന്നാലെ വാഴ 2 ടീമിനെ അഭിനന്ദിച്ച് സിനിമാലോകം

എന്തുകൊണ്ടാണ് പാമ്പുകടികള്‍ വര്‍ദ്ധിക്കുന്നത്? Dr. Sandeep Das | Right Hour

ഷാജി കൈലാസിന്റെ മാസ് ആക്ഷൻ ചിത്രം 'വരവ്' റിലീസിന്; ജോജുവിനൊപ്പം അർജുൻ അശോകനും മുരളി ഗോപിയും

ഈ ചൂട് എന്തുകൊണ്ട് കുറയുന്നില്ല? ഡോ.എസ്.അഭിലാഷ് അഭിമുഖം

SCROLL FOR NEXT