Around us

'പ്രാഥമികാന്വേഷണം പോലും നടത്താതെ പ്രതിയാക്കി'; സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം രാജശേഖരന്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് പ്രതിയാക്കിയതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. കേസ് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പ്രതിയാക്കാന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു. പ്രതിയാക്കാന്‍ തക്ക തെളിവ് പരാതിയിലില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് നീക്കത്തിന് അന്വേഷണ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

പരാതി നല്‍കിയ ഹരികൃഷ്ണനെ തനിക്ക് പരിചയമുണ്ട്. കമ്പനി തുടങ്ങുന്ന കാര്യം പറഞ്ഞിരുന്നു. അതിന് പ്രോത്സാഹിപ്പിച്ചിരുന്നു. പണമിടപാടുകളെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. അതിനെ കുറിച്ച് തനിക്ക് അറിയുകയില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആറന്‍മുള സ്വദേശി ഹരികൃഷ്ണന്റെ പരാതിയിലാണ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ഒമ്പത്് പേര്‍ക്കെതിരെ കേസെടുത്തത്. കമ്പനി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. കുമ്മനം രാജശേഖരന്റെ പി.എ ആയിരുന്ന പ്രവീണാണ് കേസിലെ ഒന്നാം പ്രതി. നാലാം പ്രതിയാണ് കുമ്മനം രാജശേഖരന്‍. ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാറും പ്രതിയാണ്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT