Around us

'പൗഡറിട്ട് പത്രസമ്മേളനം നടത്തിയല്ല കെ കെ ശൈലജ ടീച്ചറമ്മയായത്';ആരോഗ്യമന്ത്രിക്ക് എങ്ങനെ ഉറങ്ങാനാകുമെന്ന് ജനീഷ് കുമാര്‍ എംഎല്‍എ

പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യല്‍ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറമ്മയായതെന്ന് കെയു ജനീഷ് കുമാര്‍ എംഎല്‍എ. കൊവിഡ്19 റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ നേരിട്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കെയു ജനീഷ് കുമാര്‍ എംഎല്‍എ പ്രതിപക്ഷത്തിന് മറുപടി നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒന്നിച്ച് നിന്ന് മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യമാണ് ലോകം മുഴുവനുള്ളത്. ആ സമയത്ത് പ്രതിപക്ഷം അധഃപതിക്കരുത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും ഇത്തരം അഭിപ്രായമാണെന്ന് താന്‍ കരുതുന്നില്ല. നിയമസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ക്കാണ് രാഷ്ട്രീയ അധപതനം സംഭവിച്ചിരിക്കുന്നത്. ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ടീച്ചര്‍ എങ്ങനെ ഉറങ്ങും. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മീഡിയാ മാനിയയാണെന്ന് പറയുമായിരിക്കുമെന്നും കെയു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ പല മഹാന്‍മാരും ഇരുന്നിട്ടുണ്ടെന്ന് എം കെ മുനീര്‍ പറഞ്ഞിരുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ സുവര്‍ണ്ണ സിംഹാസനത്തില്‍ മൂട്ട കയറി ഇരുന്നപ്പോള്‍ അത് ചക്രവര്‍ത്തിയാണെന്ന് ഭടന്‍മാര്‍ പറഞ്ഞതായിരിക്കും എംകെ മുനീര്‍ ഓര്‍ത്തതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT