Around us

'മുഖ്യമന്ത്രിയുടെയും എന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല'; കെ.ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും തന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിന് വെച്ച വെള്ളം കോലീബിക്കാരും വര്‍ഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

'ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി. മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവില്‍ സഖ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിനു വെച്ച വെള്ളം കോലീബിക്കാരും വര്‍ഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം.

ബി.ജെ.പി ഒത്താശയോടെ നടത്തപ്പെട്ട കോണ്‍സുലേറ്റിലെ 'ബിരിയാണിപ്പൊതി' പ്രയോഗം ലീഗിനെ അപമാനിക്കാന്‍ ഉന്നം വെച്ചുള്ളതാണെന്ന് ലീഗിന്റെ പൊന്നാപുരം കോട്ടയായ താനൂരില്‍ തോറ്റ് തുന്നം പാടിയ 'യുവ സിങ്കം' പറഞ്ഞതായി ഒരു കരക്കമ്പിയുണ്ട്. ബിരിയാണിച്ചെമ്പ് പൊട്ടിക്കും മുമ്പേ മുത്തലാഖ് ബില്ലിന്റെ കാര്യം മറന്ന് പറന്നെത്തിയ പാര്‍ട്ടിയുടെ അനുയായിയല്ലേ? അങ്ങിനെ ചിന്തിച്ചില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ എനിക്കെതിരെ വിധി കിട്ടാന്‍ യൂത്ത് ലീഗിന് മുന്നില്‍ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാദം പൂര്‍ത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാല്‍ മതി. 'അതാ അതിന്റെ ഒരു ഇത്''.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT