Around us

മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ; കെ.ടി. ജലീല്‍

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ. ടി ജലീല്‍. മുംബൈയിലെ ഫൈജാക്ക് ലോജിസ്റ്റിക്‌സുമായി ജലീലിന് ബന്ധമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ ആരോപണത്തിലാണ് ജലീലിന്റെ പ്രതികരണം.

'തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!,' എന്ന് ജലീലില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെ.ടി. ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നുമാണ് സത്യാവാങ്മൂലത്തില്‍ പറയുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്.

സംസ്ഥാനത്തേക്ക് എത്തിച്ച 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ ചില പെട്ടികള്‍ക്ക് വലിയ ഭാരം ഉണ്ടായിരുന്നു. ഇതില്‍ പല പെട്ടികളും അപ്രത്യക്ഷമായി. ഖുര്‍ ആന്‍ ഇറക്കുമതി ചെയ്തു എന്നും സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT