Around us

മരടിലെ ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിച്ഛേദിച്ചു, കുടിവെള്ള വിതരണം നിര്‍ത്തി; ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കല്‍

THE CUE

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. നാലു ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധമാണ് ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ കെഎസ്ഇബി വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി.

ഫ്‌ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റി നിര്‍ത്തിയിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത കനത്ത സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. കെഎസ്ഇബിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. വൈദ്യുതി ഇന്ന് വൈകീട്ട് വിച്ഛേദിക്കുമെന്ന് കാണിച്ച ഇന്നലെ കെഎസ്ഇബി നോട്ടീസ് പതിച്ചിരുന്നു. പകല്‍ സമയം വൈദ്യുതി വിച്ഛേദിക്കുന്നത് പ്രതിഷേധത്തിന് ഇടയാകും എന്ന് മുന്നില്‍ കണ്ടാണ് കെഎസ്ഇബിയുടെ നടപടി. എട്ടരയോടെയാണ് കുടിവെള്ള വിതരണം നിര്‍ത്തിയത്.

ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഫ്‌ളാറ്റുകള്‍ ഒഴിപ്പിച്ചു തുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 11 മുതല്‍ പൊളിക്കല്‍ നടപടി ആരംഭിക്കും. മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കി 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ചുമതലയുള്ള മരട് നഗരസഭ സെക്രട്ടറിയും ഫോര്‍ട്ട് കൊച്ചി സബ് കളക്റ്ററുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് ഇന്ന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയേക്കും. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. ഫ്ളാറ്റുകളില്‍നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടില്‍ ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കില്‍ പട്ടിണിസമരവും നടത്തുമെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT