Around us

വാട്സ്ആപ്പ് ചാറ്റ് സംഘടനയുടേതാണോ എന്ന് ഇപ്പോൾ പറയുന്നില്ല; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ.എസ് ശബരീനാഥൻ

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമക്കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ.

പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകും. വാട്സ്ആപ്പ് ചാറ്റ് സംഘടനയുടേതാണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും ശബരീനാഥൻ. യൂത്ത് കോൺ​ഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശബരീനാഥൻ വ്യക്തമാക്കി.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമകേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വധശ്രമത്തിന്റെ ​ഗൂഢാലോചനയുടെ ഭാ​ഗമായിട്ടാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം യൂത്ത് കോൺ​ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കെ.എസ് ശബരീനാഥൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ കഴിഞ്ഞാൽ നന്നാകും എന്ന് പറയുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരീനാഥനെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുന്നത്. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസുകാർക്ക് ടിക്കറ്റ് എടുത്ത് നൽകിയവരെ കേന്ദ്രീകരിച്ച് കണ്ണൂരും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തള്ളിയിട്ട കേസിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഇൻഡി​ഗോ ഏർപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT