Around us

മൂന്നാം ക്ലാസുകാര്‍ക്ക് 'കണ്ണന്റെ അമ്മ'യുമായി കെ എസ് ചിത്ര

മൂന്നാം ക്ലാസുകാര്‍ക്ക് കവിത പഠിപ്പിക്കാന്‍ ഗായിക കെ എസ് ചിത്ര. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസിലാണ് അധ്യാപികയായി കെ എസ് ചിത്ര എത്തുന്നത്. സുഗതകുമാരിയുടെ കണ്ണന്റെ അമ്മ എന്ന കവിതയാണ് കെ എസ് ചിത്ര അവതരിപ്പിക്കുക.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ക്ലാസ് നടക്കേണ്ടിയിരുന്നത്. നേരത്തെ നിശ്ചയിച്ച സമയം മാറ്റി മൂന്നാം തിയ്യതിയിലേക്ക് മലയാളം ക്ലാസ് മാറ്റിവെച്ചിട്ടുണ്ട്. ഇന്ന് ഗണിതം ക്ലാസായിരുന്നു.

മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുട്ടിക്കവിതയാണ് കണ്ണന്റെ അമ്മ. യശോദയും മകന്‍ ഉണ്ണിക്കണ്ണനുമായുള്ള ബന്ധമാണ് കവിത. കണ്ണന്റെ കുസൃതികളും യശോദയുടെ തിരച്ചിലുമാണ് കവിതയിലുള്ളത്.

വിക്ടേഴ്‌സ് ചാനലില്‍ മൂന്നാം ക്ലാസിലെ മലയാളം എടുക്കുന്നത് നൗഫല്‍ എന്ന അധ്യാപകനാണ്. നൗഫല്‍ മാഷാണ് കവിത അവതരിപ്പിക്കാന്‍ കെ എസ് ചിത്രയെ ക്ഷണിച്ചത്. എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്ന് കെ എസ് ചിത്ര പറഞ്ഞു. നടി വത്സലാമേനോനാണ് കഥ അവതരിപ്പിക്കുന്നത്. കവിത എഴുതിയ സുഗതകുമാരിയുടെ പ്രതികരണവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT