Around us

'വരും കാലങ്ങളില്‍ അതിശക്തമായ സ്ഥാനമാണ് ബി.ജെ.പിക്ക് ലഭിക്കാന്‍ പോകുന്നത്'; കൃഷ്ണകുമാര്‍

വരും കാലങ്ങളില്‍ അതിശക്തമായ സ്ഥാനമാണ് ബി.ജെ.പിക്ക് ലഭിക്കാന്‍ പോകുന്നതെന്ന് നടന്‍ കൃഷ്ണകുമാര്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് അധികം നേടിയത് ഇതിന്റെ തുടക്കമാണെന്നും മീഡിയ വണ്ണിനോട് സംസാരിക്കവെ കൃഷ്ണകുമാര്‍ പറഞ്ഞു.

വലിയൊരു നേട്ടം തന്നെയാണ് ബി.ജെപി നേടിയിരിക്കുന്നതെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. മൂന്ന് വലിയ മുന്നണികളാണ് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും. ഇതില്‍ യു.ഡി.എഫിന്റെ വോട്ട് എന്ത് മാത്രം കുറഞ്ഞിരിക്കുന്നു, ആ കുറഞ്ഞ വോട്ട് എങ്ങോട്ട് പോയി എന്ന് നോക്കിയാല്‍ മതി. കോണ്‍ഗ്രസിന് കുറഞ്ഞിടത്തെല്ലാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടിയിട്ടുണ്ട്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന സ്ഥലങ്ങളിലാണ് മാറി വോട്ട് ചെയ്തിരിക്കുന്നത്. രണ്ട് മുന്നണികള്‍ ഒരുമിച്ച് എതിരെ നിന്നിട്ടാണ് ബി.ജെ.പി 35 സീറ്റുകള്‍ നേടിയത്, ഒരു സീറ്റാണ് അധികം നേടിയതെങ്കിലും വരും കാലങ്ങളില്‍ ബി.ജെ.പിക്ക് അതിശക്തമായ സ്ഥാനമാണ് തിരുവനന്തപുരത്ത് ലഭിക്കാന്‍ പോകുന്നത്, വരുന്ന സമയത്ത് ബി.ജെ.പി ജയിക്കുകയും ഭരിക്കുകയും ചെയ്യുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT