മുല്ലപ്പള്ളി രാമചന്ദ്രന്‍ 
Around us

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് തുടരും; സുധാകരന് മറിച്ചൊരു അഭിപ്രായം ഇല്ലെന്ന് മുല്ലപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധ്യക്ഷ സ്ഥാനത്തിരുന്ന് പാര്‍ട്ടിയെ നയിക്കുന്നതിലാണ് തന്റെ ശ്രദ്ധ. താന്‍ മത്സരിക്കണമോയെന്ന കാര്യം പാര്‍ട്ടിയുടെ ആലോചനയില്‍ ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയുന്നവരെ താന്‍ തുടരുന്നതില്‍ കെ.സുധാകരന് മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ല. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോള്‍ സാമൂദായിക പരിഗണന നോക്കും. ശശി തരൂര്‍ എം.പിക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയാകുന്നതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്‍ എം.പി എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. താന്‍ സ്ഥാനത്തിന് വേണ്ടി നടക്കുന്ന ആളല്ലെങ്കിലും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ.സുധാകരനും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT