Around us

'പൃഥ്വീ, ആഷിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്'; ഭീഷണിയുമായി ഹിന്ദുഐക്യവേദി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന വാരിയംകുന്നന്‍ എന്ന സിനിമക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി. 1921ലെ പോലെ ഒടുങ്ങിത്തീരാന്‍ 2021ല്‍ ഹിന്ദുക്കള്‍ തയ്യാറല്ല, ആഷിഖേ സംവിധാനിച്ചോളൂ, കാണാം എന്നാണ് ഭീഷണി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വിവാഹാലോചന നടക്കും മുമ്പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയത് സംഘപരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും മുഖ്യനും പ്രതിപക്ഷവും രംഗത്തെത്തുകയും സിനിമ രക്ഷപ്പെടുകയും ചെയ്യുമെന്നാണ് പ്രതികരണം. മീശ എന്ന മൂന്നാം കിട നോവല്‍ രക്ഷപ്പെട്ടതങ്ങനെയല്ലേയെന്നും കെ പി ശശികല പരിഹസിക്കുന്നു.

2021 ലേക്ക് വാരിയന്‍ ക്കുന്നന്‍ പുനരവതരിക്കുന്നത്രെ !

നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്.

വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം' സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷയ്‌കെത്തും മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?

ആറ്റുകാല്‍ പൊങ്കാലയെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് ഒരു സിനിമക്കെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കാശിന് കൊള്ളാത്ത സിനിമ ഉടനെ പെട്ടീല്‍ കയറാതിരിക്കാനുള്ള ലക്ഷ്യമായിരുന്നു. ഇത് തന്നെയാണ് ആലുവയിലെ സിനിമാ സെറ്റ് കത്തിച്ചതിന് പിന്നിലുണ്ടായിരുന്നതെന്ന് മലയാളി തിരിച്ചറിഞ്ഞതാണ്.

'അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങള്‍ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം !

1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021 ല്‍ ഹിന്ദുക്കള്‍ തയ്യാറല്ല!

ആസിഖേ സംവിധാനിച്ചോളു..... കാണാം' എന്നും കെ പി ശശികല പറയുന്നു.

ഇന്നലെ വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത് മുതല്‍ ആഷിഖ് അബു, പൃഥ്വിരാജ് എന്നിവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുയാണ്. സംഘപരിവാര്‍ അനുകൂലികളാണ് സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT