Around us

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത പോലെയല്ലേ കെ.പി.സി.സി പിടിച്ചെടുത്തത്; കെ. സുധാകരനെതിരെ കെ.പി അനില്‍കുമാര്‍

രാജി പ്രഖ്യാപിക്കുന്നതിനിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി അനില്‍കുമാര്‍. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത പോലെയാണ് സുധാകരന്‍ കെ.പി.സി.സി അധ്യക്ഷന്‍ ആയതെന്നാണ് വിമര്‍ശനം. രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് വിമര്‍ശനം.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും പട്ടിക ജാതിക്കാരനായ വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് കെ.പി.സി.സി അധ്യക്ഷനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ ജാതീയമായി വരെ അധിക്ഷേപിച്ചുവെന്നും കെ.പി അനില്‍കുമാര്‍ പറഞ്ഞു.

അനില്‍കുമാറിന്റെ വാക്കുകള്‍

കെ.പി.സി.സി പ്രസിഡന്റ് വന്നപ്പോള്‍ ഇവിടെ ചര്‍ച്ച നടന്നിരുന്നുവോ? പട്ടിക ജാതിക്കാരനായ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് കെ.പി.സി.സിയുടെ പ്രസിഡന്റ് ആകണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ജാതീയമായി വരെ ആക്ഷേപിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ബഹളവുമായിരുന്നില്ലേ ഇവിടെ.

കെ. സുധാകരനല്ലാതെ ആരാണ് പാര്‍ട്ടിക്കകത്ത് നീതി നിഷേധവും ജനാധിപത്യ ധ്വംസനവും നടത്തുന്നത്? കെ സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോ കേരളത്തില്‍?

മറ്റൊരാളുടെ പേര് പോലും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ കേരളം മുഴുവന്‍ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്‌ളക്‌സ് ബോര്‍ഡുകളായിരുന്നു കാണുന്നത്. വിളിച്ചാല്‍ വന്ന് രക്ഷിച്ചോട്ടെ ഞാന്‍ അതിന് എതിരല്ല, പക്ഷെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും സാധിക്കാത്ത രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരെ അപമാനിച്ച, അപഹാസ്യപ്പെടുത്തിയ ഒരു നിലപാട് എടുത്ത കെ.പി.സി.സി പ്രസിഡന്റ്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്ത പോലെയല്ലേ കെ.പി.സി.സി പിടിച്ചെടുത്തത്. സുധാകരനല്ലാതെ മറ്റൊരാളെ അധ്യക്ഷനാക്കാന്‍ പറ്റില്ലെന്ന് കാണിച്ച് എന്തായിരുന്നു അങ്കം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT