Around us

കോഴിക്കോട്ടുനിന്നുള്ള വവ്വാല്‍ സാമ്പിളുകളില്‍ നിപാ ആന്റിബോഡി കണ്ടെത്തി

കോഴിക്കോട് നിപാ വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ നിന്നെടുത്ത വവ്വാലുകളുടെ സാമ്പിളുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എന്‍.ഐ.വിയുടെ റിസല്‍ട്ടിലാണ് വവ്വാലുകളില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

നിപ വൈറസിനെതിരെയുള്ള ഐ.ജി.ജി ആന്റിബോഡിയാണ് വവ്വാലുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ഐ.സി.എം.ആര്‍ പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പൂണൈ എന്‍.ഐ.വി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവയുടെ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും.

വവ്വാലുകളില്‍ നിന്ന് തന്നെയാണ് കോഴിക്കോട് ചാത്തമംഗലത്ത് നിപാ വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

ആക്ഷൻ അഡ്വെഞ്ചർ ഡ്രാമയുമായി പെപ്പെ- കീർത്തി സുരേഷ് ടീം; പാൻ ഇന്ത്യൻ ചിത്രം "തോട്ടം" ടൈറ്റിൽ ടീസർ

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം

SCROLL FOR NEXT