Around us

ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ്‌ കുടിച്ചു; പഠനയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു

പഠനയാത്രയ്ക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസലായനി കുടിച്ച് പൊള്ളലേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന പെട്ടിക്കടയില്‍ നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്.

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

കടയില്‍ നിന്ന് ഉപ്പിലിട്ടത് കഴിച്ചതിന് ശേഷം എരിവ് തോന്നിയ കുട്ടികള്‍ അടുത്തുകണ്ട കുപ്പിയിലെ വെള്ളം കുടിക്കുകയായിരുന്നു. ഇത് കുടിച്ച കുട്ടിയുടെ വായ പൊള്ളി. കുട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്ത് തട്ടിയ കുട്ടിക്കും പൊള്ളലേറ്റു.

ഉപ്പിലിട്ടത് വേഗത്തില്‍ പാകമാക്കാന്‍ നഗരത്തില്‍ ആസിഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തിയേക്കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT