Around us

ജോളി ഇഫക്ട് ഭര്‍ത്താക്കന്‍മാര്‍ ഇങ്ങനെ ആകണം, സ്ത്രീവിരുദ്ധ വീഡിയോ ട്രോളുമായി നടന്‍ ജോയ്

THE CUE

കൂടത്തായി കൂട്ടക്കൊലയില്‍ ജോളി ജോസഫ് അറസ്റ്റിലായതിന് പിന്നാലെ സ്ത്രീവിരുദ്ധ ട്രോളുകളുടെ പ്രവാഹമായിരുന്നു. അടുക്കളയില്‍ ഭാര്യ പാചകം ചെയ്ത് തരുന്ന ഭക്ഷണത്തില്‍ സംശയിക്കണമെന്നും, ഭക്ഷണം ആദ്യം ഭാര്യ കഴിച്ചെന്ന് ഉറപ്പുവരുത്തണമെന്നും തുടങ്ങി സ്ത്രീവിരുദ്ധത നിറഞ്ഞ ട്രോളുകളും വാട്‌സ് ആപ്പ് ഫോര്‍വേഡുകളും പ്രചരിക്കുന്നുണ്ട്. ഇതിന് ചുവടുപറ്റിയാണ് നടനും അഭിഭാഷകനും അവതാരകനുമായ ജോയ് ജോണ്‍ ആന്റണിയുടെ ട്രോള്‍ വീഡിയോ. കൂടത്തായി കൂട്ടക്കൊലയില്‍ ജോളി ജോസഫ് എന്ന സ്ത്രീ അറസ്റ്റിലായതിന് പിന്നാലെ ഭാര്യയെ ഭര്‍ത്താവ് സൂക്ഷിക്കുന്നതാണ് നല്ലത് എന്ന് പറയുന്നതാണ് ജോയ് തന്നെ അഭിനയിച്ച വീഡിയോ ട്രോള്‍. ജോളി ഇഫക്ട് എന്ന ടൈറ്റിലിലാണ് വീഡിയോ.

കിടപ്പുമുറിയിലേക്ക് പാല്‍ ഗ്ലാസുമായി പ്രവേശിക്കുന്ന ഭാര്യയെ ആദ്യം കുടിക്കാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോ.

ഇന്ന് മുതല്‍ നാം.ഭര്‍ത്താക്കന്മാര്‍ ഇങ്ങനെ ആവണം...

നീ കഴിക്കും മുന്‍പ് അവള്‍ക്കും കൊടുക്കണം.....

അതാ നിനക്ക് നല്ലത് ...

ജോളി എഫക്റ്റ്

ഇതാണ് ജോയ് വീഡിയോക്ക് നല്‍കുന്ന തലവാചകം. ജോയ് പോസ്റ്റ് ചെയ്ത വീഡിയോക്ക് കമന്റ് ആയി വന്നിരിക്കുന്ന ഭൂരിഭാഗം ട്രോളുകളും ഭാര്യയിലെ കൊലപാതകിയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT