Around us

‘കുട്ടിയെ കൊടുത്താല്‍ പണം തരാമെന്ന് പറഞ്ഞു’; വന്നത് ലോറിയിലെന്ന് ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടിസ്ത്രീ 

THE CUE

പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് കൊല്ലം കരുനാഗപള്ളിയില്‍ പിടിയിലായ നാടോടി സ്ത്രീ. ഒരു കുട്ടിയെ കൊണ്ടുവന്നാല്‍ പണം തരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞുവെന്നും, മയിലണ്ണന്‍ എന്നയാളാണ് ലോറിയില്‍ കൊണ്ടുവന്നതെന്നും പിടിയിലായ സ്ത്രീ പൊലീസിനോട് പറഞ്ഞതായി മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരുനാഗപ്പള്ളി തുറയില്‍കുന്ന് എസ്എന്‍യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതേ സ്‌കൂളില്‍ പഠിക്കുന്ന അനിയത്തിക്കായി ബിസ്‌കറ്റ് വാങ്ങാന്‍ 9 മണിയോടെയായിരുന്നു ജാസ്മിന്‍ വീടിനടുത്തുള്ള കടയിലേക്ക് പോയത്. പിന്നാലെ നടന്നെത്തിയ സ്ത്രീ തന്റെയൊപ്പം വരാന്‍ പറഞ്ഞ് കുട്ടിയുടെ കയ്യില്‍ പിടിക്കുകയായിരുന്നു. കുട്ടി കുതറിയോടി അടുത്തുള്ള വീട്ടില്‍ അഭയം തേടി. അവിടെയുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. കടന്നുകളയാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

60 വയസ് പ്രായം തോന്നിക്കുന്ന ഇവര്‍ മലയാളവും തമിഴും ഇടകലര്‍ത്തിയാണ് സംസാരിക്കുന്നത്. തന്റെ പേര് ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണ് സ്വദേശമെന്നുമാണ് ഇവര്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT