Around us

കൊടകര മോഡൽ സുല്‍ത്താന്‍ ബത്തേരിയിലും; രണ്ട് കാറുകളിൽ കാസര്‍കോട് നിന്നും ബത്തേരിയിലേക്ക് ഒന്നേകാല്‍ കോടിയുടെ കുഴൽ പണം എത്തിച്ചു

കൊടകര മോഡലിൽ സുല്‍ത്താന്‍ ബത്തേരിയിലും ബിജെപി നേതാക്കൾ കുഴൽ പണം എത്തിച്ചതായി റിപ്പോർട്ട്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായാണ് വിവരം. മാര്‍ച്ച് 24ന് കാസര്‍കോട് നിന്നാണ് പണം എത്തിച്ചത്. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്‌സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസര്‍കോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം

രണ്ടുകാറുകളിലായാണ് ബിജെപിയുടെ രണ്ടു ജില്ലാ നേതാക്കള്‍ യാത്ര നടത്തിയത്. കാസര്‍കോട് ബിജെപി ഓഫീസിലെത്തിയ ഇവര്‍ അവിടെ നിന്ന് 50 ലക്ഷം രൂപയുമായി മടങ്ങി എന്നാണ് വിവരം. ഇതില്‍ 25 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാര്‍ഥിക്ക് കൈമാറി. ബാക്കി പണം ചെലവഴിച്ചത് ബിജെപി തന്നെയാണ്. ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമാണ് പണം ചിലവഴിക്കാനുള്ള ചുമതല നൽകിയത്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറിയായ എ.എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം  ആലപ്പുഴ ജില്ലയിലേക്ക്  വേണ്ടിയാണെന്ന ധര്‍മരാജന്റെ മൊഴിയുടെ  അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT