Around us

'ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ബീഫിന് വിലക്കുണ്ടാകില്ല'; മെനു തിരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പൊലീസ് അക്കാദമിയിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെ ആരെങ്കിലും ചെയ്താല്‍ തിരുത്തല്‍ നടപടിക്ക് വിധേയമാക്കും. എല്‍ഡിഎഫ് ഭരിക്കുന്ന സമയത്ത് ഒഴിവാക്കാന്‍ അനുവദിക്കില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏതെങ്കിലും സ്ഥലത്ത് അത്തരം നടപടിയുണ്ടായാല്‍ തിരുത്തുമെന്നും മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ പങ്കെടുത്ത് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബീഫ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബീഫ് ഒഴിവാക്കി കേരള പൊലീസിന്റെ ഭക്ഷണ മെനു പുറത്തിറക്കിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ പൊലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ചിന്റെ പരിശീലനം തുടങ്ങുന്നതിന് മുമ്പ് പുറത്തിറക്കിയ മെനു ഉള്‍പ്പെടുന്ന ഉത്തരവിലായിരുന്നു ഇത്. സര്‍ക്കാര്‍ ആശുപത്രിയിലെ പോഷകാഹാര വിദഗ്ധന്‍ തയ്യാറാക്കിയ മെനുവാണെന്നും ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിലേക്ക്

'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ

പേട്ട സൈന്‍ ചെയ്തപ്പോള്‍ കാര്‍ത്തിക് സുബ്ബരാജിനോട് ഞാന്‍ ഒരേയൊരു കാര്യം മാത്രമാണ് ചോദിച്ചത്: മാളവിക മോഹനന്‍

ബോക്സ് ഓഫീസിനെ വിറപ്പിച്ച 'സൂപ്പർവുമൺ'; 100 കോടി നേട്ടവുമായി ലോക

അമീബിക് മസ്തിഷ്‌ക ജ്വരവും തലച്ചോറിൽ ഫംഗസും ബാധിച്ച പതിനേഴുകാരനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

SCROLL FOR NEXT