കോടിയേരി ബാലകൃഷ്ണന്‍ 
Around us

'അലനും താഹയും ഇപ്പോള്‍ സിപിഎമ്മുകാരല്ല'; മാവോയിസ്റ്റുകളാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

യുഎപിഎ ചുമത്തി ജയിലിടച്ച അലന്‍ ശുഹൈബും താഹ ഫസലും ഇപ്പോള്‍ സിപിഎമ്മുകാരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. അലനും താഹയും മാവോയിസ്റ്റുകളാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഏരിയ കമ്മിറ്റി ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഏരിയാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഒരേസമയം സിപിഎമ്മിലും മാവോയിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആര്‍എസ്എസ് സംഘപരിവാര്‍ അജണ്ട നടപ്പാക്കുമ്പോള്‍ ഇസ്ലാം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കിയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ മതമൗലികവാദികളും ശ്രമിക്കുന്നു. പൗരത്വ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT