Around us

മാവോയിസ്റ്റുകള്‍ ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി കൈകോര്‍ക്കുന്നുവെന്ന് കോടിയേരി; മാര്‍ക്‌സിസവുമായി ബന്ധമില്ലെന്ന് എസ്ആര്‍പി

മാവോയിസ്റ്റുകള്‍ ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി കൈകോര്‍ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതുവിരുദ്ധര്‍ കൈകോര്‍ക്കുകയാണെന്നും, കാടുകയറുകയാണെന്നും കോടിയേരി ആരോപിച്ചു.

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിന്റെ പശ്ചാത്തലമാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ എഴുതിയ കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയായിരുന്നു കോടിയേരിയുടെ പരമാര്‍ശം. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് തീവ്രവാദശക്തികളെ കൂട്ടുപിടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാവോയിസ്റ്റുകളുടേത് അറുപിന്തിരിപ്പന്‍ നയമാണെന്നും, മതതീവ്രവാദികളുമായും സാമ്രാജ്യത്വ ശക്തികളുമായും ബന്ധമുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ആരോപിച്ചു. ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് മാവോയുടെ ആശയങ്ങളുമായോ മാര്‍ക്‌സിസവുമായോ യാതൊരു ബന്ധവുമില്ല. ഖനി മാഫിയകളുടെ പിന്‍ബലത്തിലാണ് മാവോ വാദികളുടെ വളര്‍ച്ചയെന്നും എസ് രാമചന്ദ്രന്‍ പിള്ള.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT