Around us

മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മരിച്ചത് അനധികൃത ക്വാറിയില്‍, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തനം നിര്‍ത്തിയില്ല 

പല ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നുണ്ടെന്ന് റവന്യുവകുപ്പ് അധികൃതര്‍ സമ്മതിക്കുന്നു 

THE CUE

കോഴിക്കോട് പഴംപറമ്പില്‍ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരണപ്പെട്ട ചെങ്കല്‍ ക്വാറി അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പായി സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നേരത്തെയും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഇതിനെത്തുടര്‍ന്നായിരുന്നു റവന്യുവകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. പുല്‍പ്പറമ്പില്‍ അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി.

ക്വാറിയില്‍ മണ്ണിടിഞ്ഞ് തൊഴിലാളികളായ ഓമാനൂര്‍ സ്വദേശി വിനു, അബ്ദുറഹിമാന്‍ എന്നിവരാണ് മരിച്ചത്.. ചെങ്കല്ല് മുറിക്കുന്നതിനിടയില്‍ മണ്‍കൂനയില്‍ നിന്ന് മണ്ണിടിഞ്ഞ് ഇവരുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. നേരത്തെ ഖനനം നടത്തിയപ്പോള്‍ നീക്കിയിട്ട മണ്ണാണ് തൊഴിലാളികളുടെ ശരീരത്തില്‍ പതിച്ചത്.20 തൊഴിലാളികളാണ് ആ സമയം ജോലി ചെയ്തിരുന്നത്. നാട്ടുകാരും ഫയര്‍ഫോസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികള്‍ ക്വാറിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ കാര്യമായ പരാതികള്‍ ഉയര്‍ന്നിരുന്നില്ല. മഴക്കാലത്ത് ഖനനം ഉണ്ടാകില്ല. തുടര്‍ച്ചയായി ഖനനം നടക്കാത്തതിനാല്‍ അധികൃതരുടെയും ശ്രദ്ധ പതിയാറില്ലെന്നാണ് ലഭിക്കുന്ന വിവരം. ചെങ്കല്‍ ഖനനത്തിന് അനുമതി ലഭിക്കാന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി വേണം. പാരിസ്ഥിതികാനുമതി ലഭിക്കാനുള്ള കടമ്പകള്‍ കടക്കാന്‍ ശ്രമിക്കാതെ ചെറിയ പ്രദേശത്ത് ഖനനം നടത്തുകയാണ് ചെയ്യുന്നത്.

പ്രദേശത്തെ മിക്ക ചെങ്കല്‍ ക്വാറികളും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്‌ 
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ കാസിം

പ്രദേശത്തെ മിക്ക ചെങ്കല്‍ ക്വാറികളും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ കാസിം പറഞ്ഞു. കാരശ്ശരേി പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നുണ്ടെന്ന് റവന്യുവകുപ്പ് അധികൃതര്‍ സമ്മതിക്കുന്നു. അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT