Around us

'യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ദിലീപിന് മുന്‍പേ ഗണേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരും'; കൊടിക്കുന്നില്‍ സുരേഷ്

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടിയെ ആക്രമിച്ച കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ ജയിലിലാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പൊലീസിന്റെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്നും കോടിക്കുന്നില്‍ സുരേഷ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാറിന്റെ പി.എ പ്രദീപിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കവെയായിരുന്നു ആരോപണം.

ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍ഗോഡ് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം, ഈ റെയ്ഡിലാണ് ഗുണ്ടാനേതാവായ പ്രദീപിനെ പിടികൂടിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ദിലീപിന് മുന്‍പേ ഗണേഷ്‌കുമാര്‍ ജയിലില്‍ പോകേണ്ടി വരും. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടത്താല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പൊലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പൊലീസിന് പണി വരും', കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Kodikunnil Suresh Against Ganesh Kumar

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT