Around us

വില്ലന്‍ ഹബ്ബിന് വേണ്ടി സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രാങ്ക് വീഡിയോ ചിത്രീകരണം; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: പ്രാങ്ക് വിഡിയോ ചിത്രീകരിക്കാനായി പൊതുയിടത്തില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ശീല പ്രയോഗം നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ആകാശ് സൈമണാണ് പോലീസ് പിടിയിലായത്.

എറണാകുളം നോര്‍ത്ത് പോലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. അശ്ലീലപ്രയോഗങ്ങളും ആംഗ്യങ്ങളും കാണിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പോലീസ് പിടികൂടുമ്പോള്‍ ഇയാള്‍ തന്റെ സുഹൃത്തുക്കളുമൊത്ത് പ്രാങ്ക് വിഡിയോ ചിത്രീകരിക്കുകയായിരുന്നു.

സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.

വില്ലന്‍ ഹബ്ബ് എന്ന യൂട്യൂബ് ചാനലിലാണ് ഇയാള്‍ നിരന്തരം വിഡിയോകള്‍ അപ്ലോഡ് ചെയ്തുപോന്നിരുന്നത്. ഇതുപോലെ സ്ത്രീകളോട് അശ്ലീലപ്രയോഗങ്ങള്‍ നടത്തുന്ന മറ്റൊരുപാട് വിഡിയോകളും പോലീസ് ആ ചാനലില്‍ നിന്ന് കണ്ടെടുത്തു. അവയെല്ലാം നീക്കംചെയ്യാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.

പ്രാക്ടിക്കല്‍ ജോക്ക് എന്നാണ് പ്രാങ്ക് എന്ന വാക്കിന്റെ പൂര്‍ണ്ണരൂപം. തമാശക്കായി ആളുകളെ കളിയാക്കുന്ന സന്ദര്‍ഭങ്ങളും മറ്റും അവരറിയാതെ ചിത്രീകരിച്ച്, യൂട്യൂബില്‍ അപ്ലോഡ് ചെയ്യുക എന്നതാണ് ഇവയുടെ രീതി. ഇത്തരം വിഡിയോകള്‍ക്ക് ഒരുപാട് കാഴ്ച്ചക്കാര്‍ നിലവില്‍ ഉണ്ട്.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

SCROLL FOR NEXT