Around us

പെട്രോള്‍ വില 93 പൈസ കൂടിയത് എണ്ണക്കമ്പനികള്‍ വിലകൂട്ടിയതിനാല്‍; വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

പെട്രോളിനും ഡീസലിനും കേന്ദ്രം നികുതി കുറച്ച ദിവസം തന്നെ എണ്ണക്കമ്പനികള്‍ വില കൂട്ടിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തില്‍ പെട്രോളിന് 10.41 രൂപ കുറയേണ്ടിടത്ത് 9.48 രൂപ മാത്രം കുറഞ്ഞതിലാണ് മന്ത്രിയുടെ വിശദീകരണം.

കേരളത്തില്‍ പെട്രോള്‍ വില 9.48 രൂപ മാത്രമാണ് കുറഞ്ഞതെന്നും ബാക്കി 93 പൈസ എവിടെ പോയെന്നുമുള്ള സംശയം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

കേന്ദ്രം പെട്രോളിന് എട്ട് രൂപ കുറച്ചതിന് പിന്നാലെ എണ്ണക്കമ്പനികള്‍ അടിസ്ഥാന വില കൂട്ടിയതാണ് വ്യത്യാസത്തിന് കാരണം. 93 പൈസയുടെ വര്‍ദ്ധനവ് ആണ് ഉണ്ടായത്. അതുകൊണ്ട് കേന്ദ്രം എട്ട് രൂപ കുറച്ചപ്പോഴും ജനങ്ങള്‍ക്ക് ഏഴ് രൂപയുടെ ഇളവേ ലഭിച്ചുള്ളു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം.

പെട്രോളിന് കേന്ദ്രം എട്ട് രൂപ കുറച്ചതിനൊപ്പം സംസ്ഥാനത്ത് പെട്രോളിന് 2.41 രൂപ തന്നെ കുറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി ആവര്‍ത്തിച്ചു.

അതേസമയം കൊച്ചിയില്‍ നിരക്ക് വ്യത്യാസം വരുന്നതിന് മുമ്പ് ഒരു ലിറ്റര്‍ പെട്രോളിന് 115.20 രൂപയായിരുന്നുവെങ്കില്‍ ഇന്നലെ 105.72 രൂപയായി ആണ് കുറഞ്ഞത്. 9.48 രൂപയുടെ വ്യത്യാസമാണ് പെട്രോള്‍ വിലയില്‍ കണ്ടത്. ഇതിലാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

അതേസമയം ഡീസല്‍ വിലയില്‍ വ്യത്യാസമില്ല. കേന്ദ്രം കുറച്ച ആറ് രൂപയ്‌ക്കൊപ്പം കേരളത്തിലെ നികുതിയിലുണ്ടായ 1.36 രൂപയുടെ ഇളവുകൂടി ചേര്‍ത്ത് 7.36 പൈസയാണ് ഡീസലിന് കുറഞ്ഞത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT