Around us

'പി.ജയരാജന്‍ ഈമാനുള്ള കമ്മ്യൂണിസ്റ്റ്;ബിജെപി ആര്‍എസ്എസിന് തമാശ', അവരുടെ ഘടകകക്ഷി സിപിഎം; കെ.എം ഷാജി

ആര്‍.എസ്.എസിന്റെ ഘടകകക്ഷിയാണ് സി.പി.ഐ.എം എന്ന വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ആര്‍.എസ്.എസ് തങ്ങളുടെ അജണ്ടകള്‍ മനോഹരമായി നടപ്പിലാക്കുന്ന സി.പി.ഐ.എമ്മിനെയാണ് ഘടകകക്ഷിയായി ചേര്‍ത്തിരിക്കുന്നതെന്നും കെ.എം ഷാജി. പി. ജയരാജനെ സി.പി.ഐ.എം തഴയുന്നത് ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണെന്നും കെ.എം ഷാജി ആരോപിച്ചു. കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായി മാത്രമാണ് ആര്‍.എസ്.എസ് കാണുന്നതെന്നും ഷാജി പറഞ്ഞു.

കെ.എം ഷാജി പറഞ്ഞത്

കേരളത്തിലെ ബി.ജെ.പിയെ ആര്‍.എസ്.എസ് കയ്യൊഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ അവര്‍ക്ക് ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോയത് ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിടിപ്പുകേടാണ് എന്ന തിരിച്ചറിവാണ് ആര്‍.എസ്.എസിനുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായിട്ട് മാത്രമേ ആര്‍.എസ്.എസ് എടുത്തിട്ടുള്ളു. ആര്‍.എസ്.എസ് അതുകൊണ്ട് തന്നെ ബി.ജെ.പിയെ കൈവിടുകയാണ്.

ആര്‍.എസ്.എസ് എന്ന ആശയം നടപ്പിലാക്കാന്‍ അവര്‍ക്ക് ഏറ്റവും നല്ലത് സി.പി.ഐ.എം ആണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് ആര്‍.എസ്.എസ്. വളരെ കൃത്യമായി എന്താണോ ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ അജണ്ട, അത് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നാലും രാഷ്ട്രത്തിന്റെ അടിസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായിരുന്നാലും ഗാന്ധി നിന്ദയുടെ കാര്യത്തിലായാലുമൊക്കെ ആര്‍.എസ്.എസിന്റെ അജണ്ടകള്‍ മനോഹരമായി നടപ്പിലാക്കുന്ന സി.പി.ഐ.എമ്മിനെയാണ് ആര്‍.എസ്.എസ് അവരുടെ ഘടകകക്ഷിയായി ചേര്‍ത്തിരിക്കുന്നത്.

ലാവ്‌ലിന്‍ കേസുമുതലുള്ള നിരവധി കേസുകളാല്‍ അവരെ വരിഞ്ഞ് മുറുക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികളാണ്. അതുകൊണ്ട് കയ്യൊഴിയേണ്ടത് സി.പി.എമ്മിനെയാണ്. പി. ജയരാജനെ സി.പി.ഐ.എം കയ്യൊഴിഞ്ഞതിന് കാരണം അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ് എന്നതിനാലാണ്. അദ്ദേഹത്തിനോട് ഞങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുണ്ട്. ഞാനടക്കമുള്ള പാര്‍ട്ടിയുടെ ആളുകള്‍ ജയരാജനെ പ്രതിചേര്‍ക്കുന്നതിനായി സി.ബി.ഐയുടെ മുന്നില്‍ ഇപ്പോഴും കേസ് നടത്തുകയാണ്. അതൊക്കെ അദ്ദേഹം ചെയ്യും, കാരണം അദ്ദേഹം ഒരു നല്ല കമ്മ്യൂണിസ്റ്റാണ്.

ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജന്‍. അതുകൊണ്ട് അയാള്‍ അഴിമതി നടത്താറില്ല. അയാളുടെ മക്കള്‍ കല്ലുവെട്ടുകാരാണ്, തൊഴിലാളികളാണ്, അയാളുടെ മക്കള്‍ 'ബോംബുണ്ടാക്കുന്നവരാണ്'. നല്ല സി.പി.ഐ.എം കാരനുമാണ്. അതുകൊണ്ട് തന്നെ പി. ജയരാജന്‍ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടുമാണ്. എന്നാല്‍ പി. ജയരാജനെ എന്തുകൊണ്ട് സി.പി.ഐ.എം കൈയൊഴിയുന്നു എന്നതിന്റെ ഉത്തരം ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. ഇത് കൃത്യമാണ്. ഈ അജണ്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി പഥത്തില്‍ ഇരുന്നുകൊണ്ട് സഖാവ് പിണറായി വിജയന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT