Around us

ജലീല്‍ എഴുതിയതിന് ആര്‍.എസ്.എസുകാര്‍ തെറിവിളിക്കുന്നത് മൊത്തം സമുദായത്തെ; വിമര്‍ശനവുമായി കെ.എം ഷാജി

ആസാദ് കശ്മീര്‍ പ്രയോഗത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ജലീല്‍ എഴുതിയതിന് മുസ്ലിം സമുദായത്തെ മുഴുവനായാണ് ആര്‍.എസ്.എസുകാര്‍ തെറി വിളിക്കുന്നത് എന്നും ദയവ് ചെയ്ത് ഇത്തരം വിഡ്ഢിത്തങ്ങള്‍ നിര്‍ത്തണമെന്നുമാണ് കെ.എം. ഷാജിയുടെ ആവശ്യം.

എഴുതിയ അബദ്ധത്തെ നാടിന്റെ നന്മയ്ക്ക് വേണ്ടി എന്ന് പറഞ്ഞ് പിന്‍വലിക്കുന്നത് അതിലും വലിയ അപരാധമാണെന്നും കെഎം ഷാജി പറഞ്ഞു. ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നും ആസാദി കശ്മീര്‍ എന്നും പറഞ്ഞതില്‍ ജലീലിന് ഇപ്പോഴും ഒരു തെറ്റും തോന്നുന്നില്ല എന്നാണിത് കാണിക്കുന്നത് എന്നും കെ.എം. ഷാജി പറഞ്ഞു.

തരാതരം അബ്ദുള്‍ ജലീല്‍ എന്നും ഡോക്ടര്‍ എന്നും പേരെഴുതുന്ന ജലീല്‍ എഴുതിയതിന് ഒരു സമുദായത്തെ മുഴുവനാണ് ആര്‍ എസ് എസുകാര്‍ തെറി പറയുന്നത്. ദയവ് ചെയ്ത് ഇത്തരം വിഡ്ഢിത്തങ്ങള്‍ നിര്‍ത്തണം. നാട്ടില്‍ നന്മയുണ്ടാകാന്‍ കെ.എം ഷാജി ഒന്ന് വായ പൂട്ടിയാല്‍ മതി. ലീഗിനെ അടിക്കാന്‍ സി.പി.ഐ.എം കൊണ്ട് നടന്ന ഒരു ടൂള്‍ മാത്രമാണ് ജലീല്‍. അങ്ങനെ ഒരാളെ താങ്ങിയതിന്റെ ഫലമാണ് ഇപ്പോള്‍ സി.പി.ഐ.എം അനുഭവിക്കുന്നതെന്നും കെ.എം ഷാജി പറഞ്ഞു.

ഓരോ ദിവസവും ഇത്തരം നേതാക്കള്‍ പറയുന്ന വിടുവായിത്തങ്ങളെ നിഷേധിക്കാന്‍ മാത്രം എങ്ങനെ എകെജി സെന്ററില്‍ പ്രത്യേക സെല്‍ തുറന്നിട്ടുണ്ട്. എം.എം മണി നെഹ്‌റുവിനെതിരെ നടത്തിയ അപഹാസ്യമായ പ്രസ്താവനവും ഇത്തരത്തിലൊന്നാണ്. ഇന്ത്യ മുഴുക്കെ ആര്‍.എസ്.എസും ബി.ജെ.പിയും നെഹ്‌റുവിനെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പിന്തുണച്ചാണ് എംഎം മണിയും പ്രസംഗിച്ചത്. എവിടെ നിന്നാണ് മണിക്ക് ഗാന്ധിജിയെ കൊല്ലാന്‍ നെഹ്‌റു കൂട്ട് നിന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT