Around us

മാണി അഴിമതിക്കാരന്‍, സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ കേരള കോണ്‍ഗ്രസില്‍ പ്രതിഷേധം

കോട്ടയം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ്. കെ.എം മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ വാദിക്കുകയും, സത്യവാങ്മൂലം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം.

സാഹചര്യം വിലയിരുത്താന്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന്റെ നേതൃയോഗം ചേരും. മുന്നണിയില്‍ ഇനിയും തുടരേണ്ടതുണ്ടോ എന്ന് ജോസ്്.കെ മാണി പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.

അതേസമയം സത്യവാങ്മൂലം എങ്ങനെ വന്നുവെന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.പാര്‍ട്ടിയോഗത്തിന് ശേഷം പ്രതികരിക്കാമെന്നാണ് ജോസ്.കെ മാണി അറിയിച്ചത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT