Around us

'ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടും എന്ന് തോന്നുന്നു', കെ. എം ബഷീറിന്റെ കുടുംബത്തിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധു

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ബന്ധു. കെ.എം ബഷീറിന്റെ കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. സര്‍ക്കാര്‍ ഇത്രയും വലിയ പദവിയില്‍ ശ്രീറാം വെങ്കിട്ടരാമനെ പോലെയുള്ള ആളെ നിയമിക്കും എന്ന് കരുതിയിരുന്നില്ലെന്നും ബഷീറിന്റെ ഭാര്യ സഹോദരന്‍ താജുദ്ദീന്‍ ദ ക്യുവിനോട് പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ നിന്ന് രക്ഷപ്പെടും എന്നാണ് തോന്നുന്നതെന്നും താജുദ്ദീന്‍ പറഞ്ഞു.

കോടതിയില്‍ അതിന്റേതായ രൂപത്തില്‍ കേസ് അവതരിപ്പിക്കാന്‍ കഴിയുന്നില്ല. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയതുകൊണ്ടാണോ എന്ന് അറിയില്ലെന്നും താജുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ, ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തേക്കാണ് നിയമിച്ചത്.

കെ എം ബഷീര്‍ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറി നില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണം. സമരത്തിലേക്ക് പോകണോ എന്ന് പാര്‍ട്ടി തലത്തില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു.

താജുദ്ദീന്‍ ദ ക്യുവിനോട് പറഞ്ഞത്

കേസ് എവിടെയും എത്തിയിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറെ വെച്ചിട്ടാണ് കേസ് മുന്നോട്ട് പോകുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ നിന്ന് രക്ഷപ്പെടും എന്നാണ് തോന്നുന്നത്. കെ.എം ബഷീറിന്റെ കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. സര്‍ക്കാര്‍ ഇത്രയും വലിയ പോസ്റ്റുകളിലും ഒന്നും ശ്രീരാം വെങ്കിട്ടരാമനെ പോലെയുള്ള ആളെ നിയമിക്കും എന്ന് കരുതിയിരുന്നില്ല.

കോടതിയില്‍ അതിന്റേതായ രൂപത്തില്‍ കേസ് അവതരിപ്പിക്കാന്‍ കഴിയുന്നില്ല. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയതുകൊണ്ടാണോ എന്ന് അറിയില്ല. എന്തായാലും കോടതി വഴി തന്നെയാണ് നോക്കുന്നത്. അല്ലാതെ മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ. സര്‍ക്കാരില്‍ നിന്ന് ഇത്രയൊക്കെ തന്നെ പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളു. അതില്‍ കൂടുതല്‍ ഉണ്ടാവും എന്ന് തോന്നുന്നില്ല, താജുദ്ദീന്‍ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT