Around us

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; മറ്റു പ്രതികരണങ്ങള്‍ക്കില്ലെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാര്‍ട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു.

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങള്‍ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു.

12 സിപിഎം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

വ്യക്തിയെ നോക്കിയിട്ടല്ല നയം നോക്കിയാണ് കെ കെ ശൈലജയെ ഒഴിവാക്കിയതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞിരുന്നു. തന്റെ പാര്‍ട്ടിക്ക് മാത്രം എടുക്കാന്‍ കഴിയുന്ന ധീരമായ തീരുമാനമാണിതെന്നായിരുന്നു സിപിഐഎം നേതാവ് എ.എന്‍ ഷംസീറിന്റെ പ്രതികരണം. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT