Around us

ആക്ഷേപം കഴമ്പില്ലാത്തത്, ജലീലിനെതിരെ പറഞ്ഞിട്ടില്ല; നിയമസഭയിലെ വീഡിയോയില്‍ കെ.കെ ശൈലജയുടെ വിശദീകരണം

നിയമസഭയില്‍ കെ.ടി ജലീലിനെതിരെ കെ.കെ ശൈലജ പറഞ്ഞത് എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോക്ക് വിശദീകരണവുമായി കെ.കെ ശൈലജ എം.എല്‍.എ. താന്‍ പറഞ്ഞത് കെ.ടി ജലീലിനെതിരാണ് എന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. സഭയില്‍ ജലീല്‍ സംസാരിക്കുമ്പോള്‍ ' ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും' എന്നായിരുന്നു കെ.കെ ശൈലജ പറഞ്ഞത്.

കെ.കെ ശൈലജയുടെ വിശദീകരണം ഇങ്ങനെ

നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.

ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ കെ.കെ ശൈലജ സംസാരിക്കുമ്പോള്‍ കെ.ടി ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. ഈ ഘട്ടത്തില്‍ ' ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും,'' എന്നായിരുന്നു താഴ്ന്ന ശബ്ദത്തില്‍ ശൈലജ പറഞ്ഞത്. മൈക്ക് ഓണാണെന്ന് ശ്രദ്ധിക്കാതെ കെ.കെ ശൈലജ ജലീലിനെതിരെ പറഞ്ഞത് എന്ന തരത്തില്‍ വീഡിയോകളും പുറത്ത് വന്നിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT